വെള്ളറട: ഉണ്ടൻകോട് സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ പൂർണമായും ഡിജിറ്റൽ പഠന സംവിധാനത്തിലേക്ക് മാറി. പൂർവ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും പി.ടി.എയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. സ്മാർട്ട് ഫോണുകളുടെ വിതരണം സ്കൂൾ ലോക്കൽ മാനേജ‌ർ റവ: ഡോ. വിൽസന്റ് കെ. പീറ്റർ നിർവഹിച്ചു. പി.ടി.എ പ്രഡിസന്റ് ഡി. വിജു അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജി. ജയൻ, പ്രിൻസിപ്പൽ ഡോ. കൃഷ്ണൻ നാടാർ, ബി.പി.സി കൃഷ്ണകുമാർ, ബി.ആർ.സി കോഓർഡിനേറ്റർ ബിനു കുമാർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രദീപ്, അഭിൻ തുടങ്ങിയവർ സംസാരിച്ചു.