ആറ്റിങ്ങൽ: ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ അപാകതകൾ പരിഹരിക്കണമെന്നും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും അടിയന്തരമായി വാക്സിനേഷൻ നൽകണമെന്നും ഗ്രേസ് മാർക്ക് നൽകേണ്ടെന്ന സർക്കാർ തീരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്‌.യു ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റി ആറ്റിങ്ങൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ നടത്തിയ സമരം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. കെ.എസ്‌.യു ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് ജിഷ്ണു മോഹനൻ, ഡി.സി.സി ജനറൽ സെക്രട്ടറി പി. ഉണ്ണിക്കൃഷ്ണൻ, കെ.എസ്‌.യു ജില്ലാ ജനറൽ സെക്രട്ടറി ആദേഷ് സുധർമൻ, നിയോജക മണ്ഡലം ഭാരവാഹികളായ അജയ് കിളിമാനൂർ, പ്രജിത്ത് പ്രസാദ്, വിദ്യാർത്ഥി നേതാക്കളായ ബി.ജെ. അരുൺ, രാഹുൽ, നിൽസി, ആമിന, അര്യ, അനുജ, നിയാസ് എന്നിവർ പങ്കെടുത്തു.