vld-2

വെള്ളറട: കീഴാറൂർ ഗവ: ഹയർ സെക്കൻഡറി സ്കൂൾ സമ്പൂർണ ഡിജിറ്റൽ സ്കൂളായി സി.കെ. ഹരീന്ദ്രൻ എം.എൽ.എ പ്രഖ്യാപിച്ചു. എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നത്തിന്റെ ഭാഗമായി 48 കുട്ടികൾക്ക് സ്മാർട്ട് ഫോണുകൾ നൽകി. പി.ടി.എ പ്രസിഡന്റ് ശ്രീകുമാരൻ നായർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽ കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. ഗിരിജ കുമാരി, ജില്ലാ ഡിവിഷൻ മെമ്പർ വി. എസ്. ബിനു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീവൽകുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശശികല, വാർഡ് മെമ്പർമാരായ രാജശേഖരൻ, ജെ. മഹേഷ്, മൈലച്ചൽ സഹകരണ ബാങ്ക് ഡയറക്ട് ബോർഡംഗം രമേശൻ, സ്കൂൾ പ്രിൻസിപ്പൽ ലീല, അഭിലാഷ്, ഹെഡ് മിസ്ട്രസ് ശ്രീജ, സ്റ്റാഫ് സെക്രട്ടറി വസന്തകുമാരി തങ്കച്ചി എന്നിവർ പങ്കെടുത്തു.

caption: കീഴാറൂർ ഗവ: ഹയർ സെക്കൻഡറി സ്കൂൾ സമ്പൂർണഡിജിറ്റൽ സ്കൂളായി സി.കെ. ഹരീന്ദ്രൻ എം.എൽ.എ പ്രഖ്യാപിക്കുന്നു.