photo

പാലോട്: ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി സിംഫണി ഗ്രന്ഥശാലയുടെ ഉദ്യമത്തിലേക്ക് നവദമ്പതികളായ കുറുന്താളി ഐശ്വര്യ ഭവനിൽ വിഷ്ണുവും ഐശ്വര്യയും ചേർന്ന് നൽകിയ സ്മാർട്ട് ഫോൺ സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു ഏറ്റുവാങ്ങി. ലൈബ്രറി കൗൺസിൽ അംഗം ടി.എൽ. ബൈജു, ടി. പ്രതീഷ്, എ.ബിജു എന്നിവർ പങ്കെടുത്തു. ഇന്ന് വൈകിട്ട് സിംഫണി ഹാളിൽ വച്ച് നടക്കുന്ന യോഗത്തിൽ അർഹരായ വിദ്യാർത്ഥികൾക്ക് സൗജന്യമായി സ്മാർട്ട് ഫോണുകൾ നൽകും. കൂടാതെ 250 ഓളം വിദ്യാർത്ഥികൾക്ക് അക്ഷര സേനാംഗങ്ങൾ ചേർന്ന് സ്വരൂപിച്ച പഠനോപകരണങ്ങൾ വീടുകളിലെത്തിച്ചു നൽകും.