വെള്ളറട: ഗാർഹിക പീഡനങ്ങൾ കുറയ്ക്കാനും റിപ്പോർട്ട് ചെയ്യാനും ബോധവത്കരണം നൽകാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുന്നോട്ട് വരണം, സമൂഹത്തിൽ നടമാടുന്ന ഗാർഹിക പീഡന വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതിൽ വലിയ പങ്ക് ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് വഹിക്കാൻ കഴിയുമെന്ന് വനിതാകമ്മിഷൻ അംഗം ഇ.കെ. രാധ പറഞ്ഞു. മണിവിള ശിവാജി എൻജിനിയറിംഗ് കോളേജിലെ വിമെൻ സെൽ സംഘടിപ്പിച്ച ഗാർഹിക പീഡനങ്ങൾക്കെതിരെയുള്ള കരിദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സ്ത്രീകളുടെ ഏതു പ്രശ്നത്തിനും വനിതാകമ്മിഷൻ മുന്നിലുണ്ടാകുമെന്നും അവർ പറഞ്ഞു. യോഗത്തിൽ കോളേജ് വിമെൻ സെൽ പ്രസിഡന്റ് പ്രൊ. ജലധ അദ്ധ്യക്ഷത വഹിച്ചു. നിഷാന്തിനി ഐ.പി.എസ് മുഖ്യാതിഥിയായിരുന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. സേതുരാമൻ സ്വാഗതവും ഗീതു നന്ദിയും പറഞ്ഞു.
ക്യാപ്ഷൻ: മണിവിള ശിവാജി എൻജിനിയറിംഗ് കോളേജിൽ നടന്ന ഗാർഹിക പീഡനങ്ങൾക്കെതിരെയുള്ള കരിദിനാചരണത്തിൽ നിന്ന്