നെടുമങ്ങാട്: വനം കൊള്ളയ്‌ക്കെതിരെ ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പദയാത്രയുടെ ഭാഗമായി നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കച്ചേരി നടയിൽ നിന്ന് ആരംഭിച്ച പദയാത്ര സത്രം മുക്കിൽ അവസാനിച്ചു. മണ്ഡലം പ്രസിഡന്റ് പള്ളിപ്പുറം വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി മെമ്പർ ബി.എസ്. ബൈജു ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഉദയകുമാർ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി മെമ്പർ പോത്തൻകോട് ദിനേശ്, മണ്ഡലം വൈസ് പ്രസിഡന്റുമാരായ സുമയ്യാ മനോജ്, പൂവത്തൂർ വിക്രമൻ, കൗൺസിലർമാരായ വിനോദിനി, സംഗീത രാജേഷ്, മഹിളാമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ശാലിനി, ഏരിയ കമ്മറ്റി വൈസ് പ്രസിഡൻറ് രാധാകൃഷ്ണൻ, സാബു എന്നിവർ പങ്കെടുത്തു.