തിരുവനന്തപുരം: ലോക്ക് ഡൗണിലെ പുതിയ നിയന്ത്രണങ്ങളും ഇളവുകളും ഇന്നലെ അർദ്ധരാത്രി മുതൽ നിലവിൽ വന്നു. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ആറ്, പന്ത്രണ്ട്, പതിനെട്ട് ശതമാനം, അതിന് മുകളിൽ എന്നിങ്ങനെ കണക്കാക്കിയാണ് നിയന്ത്രണം. ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് സമ്പൂർണ നിയന്ത്രണം തുടരും.

 എ, ബി കാറ്റഗറികളിലുള്ള തദ്ദേശ സ്ഥാപനങ്ങളിലെ ഓഫീസുകൾക്ക് 50% ജീവനക്കാരുമായി പ്രവർത്തിക്കാം. സി കാറ്റഗറിയിൽ 25 % ജീവനക്കാർ

 എ, ബി കാറ്റഗറിയിൽ പരമാവധി 15 ആളുകളെ ഉൾപ്പെടുത്തി ആരാധനാലയം തുറക്കാം

 എല്ലാ കാറ്റഗറികളിലുമുള്ള സ്ഥലങ്ങളിൽ ശനി, ഞായർ ദിവസങ്ങളിലുൾപ്പെടെ പരീക്ഷ നടത്താം

 എ, ബി കാറ്റഗറിയിൽ ടെലിവിഷൻ സീരിയലുകളുടെ ഇൻഡോർ ഷൂട്ടിംഗ് അനുവദിക്കും

 സി, ഡി വിഭാഗങ്ങളിൽപ്പെടുന്ന സ്ഥലങ്ങളിൽ വാഹനങ്ങൾക്ക് സ്റ്റോപ്പുണ്ടാകില്ല