നന്ദിയോട്: ഡി.സി.സി അംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി.കെ. വേണുഗോപാൽ സി.പി.ഐയിൽ ചേർന്നു. സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസിൽ പാലോട് മണ്ഡലം സെക്രട്ടറി ഡി.എ. രജിത് ലാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അംഗത്വ അപേക്ഷ വാങ്ങി വേണുഗോപാലിനെ സ്വീകരിച്ചു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി.എസ്. ഷൗക്കത്ത്, മൈലം ശശി, മോഹനൻ നായർ, ബോബൻ, സി. കുമാരൻ, ടി.ആർ. പ്രേമൻ, ഷാജി കുമാർ, രാജേഷ് തുടങ്ങിയവർ സംസാരിച്ചു.