d

നെടുമങ്ങാട്: ഉഴമലയ്ക്കൽ പരുത്തിക്കുഴി ഗവ. എൽ.പി.എസിലെ സ്‌കൂൾ വികസനസമിതിയും സ്‌കൂൾ മാനേജ്മന്റ് കമ്മിറ്റിയും ടീം പരുത്തിക്കുഴി വാട്സ്ആപ്പ് കൂട്ടായ്‌മയും ചേർന്ന് തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് സ്‌മാർട്ട് ഫോൺ വിതരണം ചെയ്തു. ജി. സ്റ്റീഫൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ. ലളിത അദ്ധ്യക്ഷയായി. ദീർഘകാലം സ്‌കൂൾ വികസന സമിതി ചെയർമാനായി പ്രവർത്തിച്ച വി. ശശിധരന്റെ സ്മരണയ്ക്കായി ഓർമ്മമരം ജി. സ്റ്റീഫൻ എം.എൽ.എ നട്ടു. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഒ.എസ്. ലത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കണ്ണൻ എസ്. ലാൽ, ഉഴമലയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. മനോഹരൻ, പഞ്ചായത്ത് മെമ്പർമാരായ ഒസൻകുഞ്ഞ്, ടി.എസ്. രാജി, എൽ. മഞ്ചു, കലമോൾ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കുമാരി ബിന്ദു സ്വാഗതവും സ്‌കൂൾ വികസന സമിതി അംഗം ടി. രതീഷ് നന്ദിയും പറഞ്ഞു.