anil

തിരുവനന്തപുരം: മഴയോ വെയിലോ എന്തുമാകട്ടെ, രാവിലെയുള്ള 15 കിലോമീറ്റർ ഓട്ടം പുതിയ ഡി.ജി.പി അനിൽകാന്തിന്റെ ദിനചര്യയാണ്. അതു തന്നെയാണ് ആരോഗ്യരഹസ്യവും. അഡി. ഡി.ജി.പി റാങ്കുള്ള അനിൽകാന്തിനെ ഡി.ജി.പിയായി പരിഗണിച്ചതുപോലും അപ്രതീക്ഷിതം. ഡി.ജി.പി നിയമനത്തിന് സർക്കാർ യു.പി.എസ്.സിക്ക് കൈമാറിയ മുപ്പതു വർഷം സേവനം പൂർത്തിയാക്കിയ 12 മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പട്ടികയിൽ അഞ്ചാമനായിരുന്നു അനിൽകാന്ത്.

പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള എസ്.പി.ജി മേധാവി അരുൺകുമാർ സിൻഹ കേരളത്തിലേക്ക് വരാൻ വിയോജിപ്പ് അറിയിക്കുകയും രണ്ടാമതായിരുന്ന ടോമിൻ തച്ചങ്കരിയെ ഒഴിവാക്കുകയും ചെയ്തതോടെയാണ് അനിൽകാന്ത് മൂന്നംഗ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചത്. ഡി.ജി.പി റാങ്കുള്ള സുധേഷ് കുമാറിനും സീനിയർ എ.ഡി.ജി.പി ബി. സന്ധ്യയ്ക്കും പിന്നിലായിരുന്നു പാനലിൽ സ്ഥാനം. പക്ഷേ സേനയെ നയിക്കാനുള്ള നിയോഗം അനിൽകാന്തിന് നൽകുകയായിരുന്നു സർക്കാർ. ഒപ്പം ഡി.ജി.പി റാങ്കും നൽകി.

മാദ്ധ്യമങ്ങളുമായി അധികം ചങ്ങാത്തം കൂടാറില്ലാത്ത, കാക്കിയിട്ട് വിലസാൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥനാണ് അനിൽകാന്ത്. എന്നാൽ പറയാനുള്ളത് മുഖത്തുനോക്കി പറയും. ദക്ഷിണമേഖലാ അഡി. ഡി.ജി.പിയായിരിക്കെ സോളാർ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഉമ്മൻചാണ്ടിയടക്കം യു.ഡി.എഫിലെ ഉന്നത നേതാക്കൾക്കെതിരെ പീഡനക്കേസെടുക്കാൻ സർക്കാർ നിർബന്ധിച്ചിട്ടും അനിൽകാന്ത് വഴങ്ങിയില്ല. സമ്മർദ്ദം കൂടിയപ്പോൾ അന്വേഷണത്തിൽ നിന്ന് അനിൽകാന്ത് പിന്മാറി. തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് കത്തും നൽകി.

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുമ്പ് അനിൽകാന്തിനെ ക്രൈംബ്രാഞ്ചിലെത്തിച്ച് പ്രമുഖരുടെ അറസ്റ്റിന് ശ്രമിച്ചെങ്കിലും അദ്ദേഹം തയ്യാറായില്ല. ഒടുവിൽ സോളാർ കേസിലെ അറസ്റ്റെന്ന സർക്കാരിന്റെ തുറുപ്പുചീട്ട് തിരഞ്ഞെടുപ്പുകാലത്ത് ഇറക്കാനായില്ല. എ.എസ്.പിയായിരിക്കെ, സ്ത്രീയുടെ പരാതിയും സസ്‌പെൻഷനും വിവാദവുമൊക്കെ കണ്ടതിനാലാവാം തികഞ്ഞ പക്വമതിയായാണ് അദ്ദേഹം പിന്നീട് പെരുമാറിയത്. ജയിൽ, വിജിലൻസ്, ഫയർഫോഴ്സ്, ക്രൈംബ്രാഞ്ച് വിഭാഗങ്ങളുടെ മേധാവി സ്ഥാനവും വഹിച്ചിട്ടുണ്ട്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഡി.ജി.പിയായി ലോക്നാഥ് ബെഹ്റയെ നിയമിച്ചപ്പോൾ, ബാറ്രൺ കൈമാറാൻ ഡി.ജി.പിയായിരുന്ന സെൻകുമാർ തയ്യാറായില്ല. തുടർന്ന് അനിൽകാന്തിനെയാണ് ഈ ദൗത്യത്തിന് നിയോഗിച്ചത്. ഇന്നലെ ബെഹ്റയിൽ നിന്ന് ബാറ്റൺ ഏറ്റുവാങ്ങി അനിൽകാന്ത് പൊലീസ് മേധാവിയുടെ കസേരയിലിരുന്നത് ചരിത്രം. ഭാര്യ പ്രീതാ ഹാരിറ്റ് കോൺഗ്രസ്, ബി.എസ്.പി സ്ഥാനാർത്ഥിയായി തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്.

 ​അ​നി​ൽ​കാ​ന്തി​ന്റെ​ ​പേ​ര് ​മ​ന്ത്രി​സ​ഭ​യി​ൽ​ ​അ​റി​യി​ച്ച് ​മു​ഖ്യ​മ​ന്ത്രി

ക്ലീ​ൻ​ ​സ​ർ​വീ​സ് ​റെ​ക്കാ​ഡു​ള്ള​ ​അ​നി​ൽ​കാ​ന്തി​നെ​ ​സം​സ്ഥാ​ന​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​സ്ഥാ​ന​ത്തേ​ക്ക് ​നി​യോ​ഗി​ക്കു​ന്നു​വെ​ന്ന് ​മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ​ ​അ​റി​യി​ച്ച് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ.
അ​ദ്ദേ​ഹ​ത്തി​നെ​തി​രെ​ ​ആ​രോ​പ​ണ​ങ്ങ​ളോ​ ​കേ​സു​ക​ളോ​ ​ഒ​ന്നും​ ​നി​ല​വി​ലി​ല്ലെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​യോ​ഗ​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​സ​ർ​വീ​സി​ന്റെ​ ​തു​ട​ക്ക​കാ​ല​ത്ത് ​എ.​എ​സ്.​പി​യാ​യി​രി​ക്കെ​ ​പ​രാ​തി​ ​ഉ​യ​ർ​ന്നി​രു​ന്നു​വെ​ങ്കി​ലും​ ​പി​ന്നീ​ട് ​പ​രാ​തി​ക​ളൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​നി​ർ​ദ്ദേ​ശം​ ​മ​ന്ത്രി​മാ​രെ​ല്ലാം​ ​അം​ഗീ​ക​രി​ച്ചു.
സു​പ്രീം​കോ​ട​തി​ ​ഉ​ത്ത​ര​വി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​അ​നി​ൽ​കാ​ന്തി​നെ​ ​പൊ​ലീ​സ് ​മേ​ധാ​വി​യാ​യി​ ​നി​യ​മി​ക്കു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​സ​ർ​ക്കാ​ർ​ ​നി​യ​മ​സെ​ക്ര​ട്ട​റി​യു​ടെ​ ​ഉ​പ​ദേ​ശം​ ​തേ​ടി​യി​രു​ന്നു.​ ​ഏ​ഴ് ​മാ​സം​ ​സ​ർ​വീ​സ് ​കാ​ലാ​വ​ധി​യു​ള്ള​ ​അ​നി​ൽ​കാ​ന്തി​നെ​ ​ര​ണ്ട് ​വ​ർ​ഷം​ ​വ​രെ​യു​ള്ള​ ​സേ​വ​ന​ ​കാ​ലാ​വ​ധി​യി​ൽ​ ​നി​യ​മി​ക്കാ​മെ​ന്ന് ​നി​യ​മ​സെ​ക്ര​ട്ട​റി​ ​സ​ർ​ക്കാ​രി​ന് ​നി​യ​മോ​പ​ദേ​ശം​ ​ന​ൽ​കി.​ ​എ​ന്നാ​ൽ,​ ​ഉ​ത്ത​ര​വി​റ​ങ്ങി​യ​പ്പോ​ൾ​ ​ഈ​ ​കാ​ലാ​വ​ധി​ ​വ്യ​ക്ത​മാ​ക്കി​യി​ല്ല.​ ​ഇ​ദ്ദേ​ഹ​ത്തി​ന്റെ​ ​കാ​ലാ​വ​ധി​ ​ര​ണ്ട് ​വ​ർ​ഷം​ ​വ​രെ​ ​നീ​ട്ട​ണ​മെ​ങ്കി​ൽ​ ​വി​ര​മി​ക്കു​ന്ന​തി​ന് ​മു​മ്പാ​യി​ ​ഉ​ത്ത​ര​വി​റ​ക്കി​യാ​ൽ​ ​മ​തി​യെ​ന്നാ​ണ് ​ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ​വൃ​ത്ത​ങ്ങ​ൾ​ ​പ​റ​യു​ന്ന​ത്.
പൊ​ലീ​സു​കാ​രെ​ ​ദാ​സ്യ​പ്പ​ണി​ക്കാ​യി​ ​ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന​ ​വി​വാ​ദ​മാ​ണ് ​യു.​പി.​എ​സ്.​സി​ ​പ​ട്ടി​ക​യി​ലെ​ ​ഒ​ന്നാ​മ​നാ​യ​ ​സു​ധേ​ഷ് ​കു​മാ​റി​ന് ​വി​ന​യാ​യ​തെ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ൽ.​ ​പ​ട്ടി​ക​യി​ൽ​ ​ര​ണ്ടാ​മ​തു​ള്ള​ ​ബി.​ ​സ​ന്ധ്യ​ക്കെ​തി​രെ​യും​ ​ചി​ല​ ​പ​രാ​തി​ക​ളു​ണ്ടാ​യ​താ​ണ് ​അ​നി​ൽ​കാ​ന്തി​നെ​ ​തി​ര​ഞ്ഞെ​ടു​ക്കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​പ്രേ​രി​പ്പി​ച്ച​ത്.