നെടുമങ്ങാട്: ഇന്ധന വില വർദ്ധനവിനെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ 5000 കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടത്തി. സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.ആർ. ജയദേവൻ, ജില്ലാ സെക്രട്ടേറിയറ്റംഗം ചെറ്റച്ചൽ സഹദേവൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, മണ്ഡലം സെക്രട്ടറിയേറ്റംഗം എസ്.ആർ വിജയൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു. പൂവത്തൂർ മേഖലയിൽ 122 കേന്ദ്രങ്ങളിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഒരു കേന്ദ്രത്തിൽ നാലു പേർ വീതമാണ് സമരത്തിൽ പങ്കെടുത്തത്. വിവിധ കേന്ദ്രങ്ങളിൽ എസ്.എസ്. ബിജു, പി.കെ. രാധാകൃഷ്ണൻ, ബി. സതീശൻ, ബി. സുരേന്ദ്രൻ, എസ്. സിന്ധു എന്നിവർ നേതൃത്വം നൽകി.