കല്ലറ: റോട്ടറി ഇന്റർനാഷണലിന്റെ എന്റെ ഗ്രാമം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 3ന് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. പദ്ധതിയുടെ ഭാഗമായി കല്ലറ കൊവിഡ് ആശുപത്രിയിൽ മൂന്നരലക്ഷം രൂപയുടെ കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകും. അഡ്വ. ഡി.കെ. മുരളി അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ അസിസ്റ്റന്റ് സോൺ ഗവർണർ വി.വി. സജി സ്വാഗതം പറയും. ഡിസ്ട്രിക് ഗവർണർ കെ. ശ്രീനിവാസൻ മുഖ്യ പ്രഭാഷണം നടത്തും. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.ജെ. ലിസി, ജില്ലാ പഞ്ചായത്തംഗം ബിൻ ഷാ ബി ഷറഫ്, ബ്ലോക്ക് പഞ്ചാചായത്ത് വൈസ് പ്രസിഡന്റ് എസ്.എം. റാസി, വാർഡംഗം ബിജു, വാമനപുരം ബി.ഡി.ഒ സഖി, കല്ലറ പി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ: പത്മ കേസരി, റോട്ടറി ഡിസ്ട്രിക്ട് ട്രയിനർ കെ. ശശികുമാർ, അ‌ഡ്വൈസർ ആർ. രഘുനാഥ്, മുൻ ഡിസ്ട്രിക്ട് ഗവർണർ സുരേഷ് മാത്യൂ, റവന്യൂ ജില്ലാ അസോസിയേറ്റ് ഗവർണർ സി. ഷാജി, സുധി ജബ്ബാർ, ശ്രീരാജ്, എ. വിജയകുമാർ, എം. വിജയകുമാർ എന്നിവർ പങ്കെടുക്കും.