തിരുവനന്തപുരം: ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വിശ്വപൗരനായി മാറിയ പദ്മശ്രീ ഡോ. എം.എ യൂസഫലിയുടെ പിതാവ് മർഹൂം അബ്ദുൽ ഖാദർ ഹാജി അനുസ്മരണ യോഗം കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ ഉദ്ഘാടനം ചെയ്തു. കേരള പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. ചാക്ക കെ.പി ഭവനിൽ ബീമാപള്ളി സക്കീർ മുസ്ലിയാർ പ്രത്യേക പ്രാർത്ഥന നടത്തി. പണ്ഡിത സഭ ചെയർമാൻ അൽ ഹാജ്ജ് ഇമാം എ.എം ബദറുദ്ദീൻ മൗലവി, പ്രേംനസീർ സുഹൃത്ത് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ, ഇന്ത്യ ഇന്റർനാഷണൽ ഫ്രണ്ട്ഷിപ്പ് ഫൗണ്ടേഷൻ ട്രഷറർ മുഹമ്മദ് സാദിഖ് ഹുസൈൻ, ഐ.എ.എഫ് വൈസ് പ്രസിഡന്റ് തെക്കൻ സ്റ്റാർ ബാദുഷ, കൃപ സെക്രട്ടറി എം.മുഹമ്മദ് മാഹിൻ, വിഴിഞ്ഞം ജബ്ബാർ, സബീൻ എന്നിവർ സംസാരിച്ചു.
(ഫോട്ടോ...അബ്ദുൾ ഖാദർ ഹാജി അനുസ്മരണം കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ ഉദ്ഘാടനം ചെയ്യുന്നു)