തിരുവനന്തപുരം: ഇന്ധനവില വർദ്ധിപ്പിക്കുന്ന കേന്ദ്രസർക്കാർ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധത്തിൽ ജില്ലയിൽ നിരവധി പ്രവർത്തകർ അണിനിരന്നു. പതിനായിരത്തിലേറെ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. എ.കെ.ജി സെന്ററിനു മുന്നിൽ നടന്ന പ്രതിഷേധം സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം. വിജയകുമാറും പേട്ടയിലും വഞ്ചിയൂരിലും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ഉദ്ഘാടനം ചെയ്തു. തമ്പാനൂരിൽ സി.പി.ഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ടി.എൻ. സീമ ചാലയിലും ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ സി. ജയൻബാബു പാളയത്തും പുത്തൻകട വിജയൻ പാപ്പനംകോട്ടും ചെറ്റച്ചൽ സഹദേവൻ നെടുമങ്ങാട്ടും ബി.പി. മുരളി കിളിമാനൂരിലും കെ.സി. വിക്രമൻ തിരുമലയിലും ഉദ്ഘാടനം നിർവഹിച്ചു.