ആര്യനാട്:കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അഖിലേന്ത്യ കിസാൻസഭയും ഇടതുപക്ഷ കർഷകസംഘടനകളും സംയുക്തമായി നടത്താൻ ആഹ്വാനം ചെയ്ത ഐക്യദാർഢ്യസമരം ആര്യനാട്ട് സി.പി.ഐ നിയോജകമണ്ഡലം സെക്രട്ടറി എം.എസ്. റഷീദ് ഉദ്ഘാടനം ചെയ്തു.വെള്ളനാട് ബ്ലോക്ക്പഞ്ചായത്തംഗം കെ.ഹരിസുതൻ അദ്ധ്യക്ഷത വഹിച്ചു.കിസാൻസഭ മണ്ഡലം വൈസ് പ്രസിഡന്റ് കെ.വിജയകുമാർ,സംസ്ഥാനകമ്മിറ്റി അംഗവുംസി.പി.ഐ ആര്യനാട് ലോക്കൽ കമിറ്റി സെക്രട്ടറിയുമായ ഈഞ്ചപ്പുരി സന്തു, ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ഇറവൂർ പ്രവീൺ, ആര്യനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഷീജ,കെ.മഹേശ്വരൻ, ആര്യനാട് മുരളി, വെള്ളനാട് സാജൻ, ഐത്തി സനൽകുമാർ, പ്രമോദ്, വിപിൻ കൊക്കെട്ടേല, ആര്യനാട് ദേവദാസൻ, ബൗണ്ടർമുക്ക് മനോഹരൻ, കാനകുഴി ഷാജി, ചൂഴ ഗോപൻ, അബുസാലി പള്ളിവേട്ട എന്നിവർ പങ്കെടുത്തു.