timetable

തിരുവനന്തപുരം: കേരള സർവകലാശാല 2021 ജൂലായിൽ നടത്തുന്ന മൂന്നാം സെമസ്​റ്റർ ബി.പി.എഡ് (ദ്വിവത്സര കോഴ്സ്) പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈ​റ്റിൽ ലഭ്യമാണ്. ഏപ്രിൽ 19 മുതൽ നടത്താനിരുന്ന ഒന്നാം സെമസ്​റ്റർ (ത്രിവത്സരം), അഞ്ചാം സെമസ്​റ്റർ (പഞ്ചവത്സരം), മേയ് 17 മുതൽ നടത്താനിരുന്ന അഞ്ചാം സെമസ്​റ്റർ (ത്രിവത്സരം), ഒമ്പതാം സെമസ്​റ്റർ (പഞ്ചവത്സരം) 2011- 12 മുമ്പുള്ള അഡ്മിഷൻ (എൽ.എൽ.ബി ) ഫൈനൽ മേഴ്സി ചാൻസ് / സപ്ലിമെന്ററി പരീക്ഷകൾ ജൂലായ് 15, 28 തീയതികളിൽ ആരംഭിക്കും.