തി​രു​വ​ന​ന്ത​പു​രം​:​ ​ കു​ടും​ബ​സ​മേ​തം​ ​ന​ട​ക്കാ​നി​റ​ങ്ങി​യ​ ​ഏ​ജീ​സ്‌​ ​ഓ​ഫീ​സ്‌​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​ആ​ക്ര​മി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​മൂ​ന്ന്‌​ ​പേ​ർ​ കസ്റ്റഡിയി​ൽ.​ ​ഇന്നലെ രാ​ത്രി​ ​പ​ത്ത​ര​യോ​ടെ​ ​കൊ​ല്ലം​ ​മ​യ്യ​നാ​ട്‌​ ​ദ​​ളവ​ക്കു​ഴി​യി​ലെ​ ​ഒ​രു​ ​വീ​ട്ടി​ൽ​ ​ഒ​ളി​ച്ച് ​ക​ഴി​യു​ക​യാ​യി​രു​ന്ന​ ​പ്ര​തി​ക​ളെ​ ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​ള്ള​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​മാ​ണ്‌​ ​പി​ടി​കൂ​ടി​യ​ത്‌.
ആ​ക്ര​മണത്തി​ൽ​ ​നേ​രി​ട്ട്‌​ ​പ​ങ്കെ​ടു​ത്ത​യാ​ളും​ ​മു​ഖ്യ​പ്ര​തി​യെ​ ​ര​ക്ഷ​പ്പെ​ടാ​ൻ​ ​സ​ഹാ​യി​ച്ച​വരുമാ​ണ്‌​ ​പി​ടി​യി​ലാ​യ​തെ​ന്നാ​ണ്‌​ ​വി​വ​രം.​ ​കൂ​ടു​ത​ൽ​ ​വി​വ​രം​ ​പൊ​ലീ​സ് ​പു​റ​ത്തു​ ​വി​ട്ടി​ട്ടി​ല്ല.​ ​ഇ​വ​രെ​ ​വി​ശ​ദ​മാ​യി​ ​ചോ​ദ്യം​ ​ചെ​യ്യു​ക​യാ​ണ്‌.​ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്‌. മുഖ്യപ്രതിയായ രാജേഷിനായുള്ള തിരച്ചിൽ ഊർജിതമാക്കി. സി.സി ടിവി ദൃശ്യങ്ങളിൽ നിന്നാണ് അക്രമികളെ ആദ്യം തിരിച്ചറിഞ്ഞത്‌. തുടർന്നുള്ള അന്വേഷണത്തിലാണ്‌ ആക്രമണത്തിൽ നേരിട്ട്‌ പങ്കെടുത്തയാൾ പിടിയിലായത്‌. ചോദ്യം ചെയ്‌തപ്പോൾ രക്ഷപ്പെടാൻ സഹായിച്ചയാളെക്കുറിച്ച്‌ വിവരം ലഭിച്ചു. 1500 രൂപ രാജേഷിന്‌ ഇയാൾ നൽകിയിട്ടുണ്ടെന്നും കണ്ടെത്തി. ഞായറാഴ്ച രാത്രി 8.30ന്‌ പേട്ട അമ്പലമുക്കിലായിരുന്നു കേസിനാസ്‌പദമായ സംഭവം.