തിരുനെല്ലി: കെ.സുരേന്ദ്രൻ തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് തനിക്ക് ലക്ഷങ്ങൾ കൈമാറിയതിന് തെളിവുണ്ടെങ്കിൽ ഹാജരാക്കട്ടെയെന്ന് ജെ.ആർ.പി സംസ്ഥാന പ്രസിഡന്റ് സി.കെ.ജാനു പറഞ്ഞു. ആരോപണങ്ങൾ ഉന്നയിക്കാൻ ആർക്കും കഴിയും. എന്നെ രാഷ്ട്രീയമായി നശിപ്പിക്കുകയാണ് ലക്ഷ്യം. അതൊന്നും നടക്കാൻ പോകുന്നില്ല. നുണക്കഥ പ്രചരിപ്പിച്ചതിന് ജെ.ആർ.പി സംസ്ഥാന സെക്രട്ടറി പ്രകാശൻ മൊറാഴ, ട്രഷർ പ്രസീത അഴീക്കോട് എന്നിവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്. കെ.സുരേന്ദ്രനിൽ നിന്ന് താൻ 40 ലക്ഷം രൂപ കൈപ്പറ്റിയെന്ന ജെ.ആർ.പി മുൻ സംസ്ഥാന സെക്രട്ടറി വി.സി ബാബുവിന്റെ ആരോപണവും ഗൂഢാലോചനയുടെ ഭാഗമാണ്. ബാബുവിനെതിരെയും നിയമനടപടി സ്വീകരിക്കും.