bhavani


സുൽത്താൻ ബത്തേരി: ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് മെമ്പറും എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗവുമായ എൻ.കെ. ഷാജിയുടെ മാതാവ് നടുപ്പറമ്പിൽ (മൂങ്ങക്കല്ലൽ) ഭവാനി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി.

മറ്റു മക്കൾ: അംബുജാക്ഷി, എൻ.കെ. വിജയകുമാർ (കോൺഫിഡൻസ് ഗ്രൂപ്പ്). മരുമക്കൾ: പി. രമേശൻ, ഷിനി, ഷിമി. സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ഐ.ടി.ഡി.സി ഡയറക്ടർ കെ. പത്മകുമാർ, എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എം. മോഹനൻ, ബി.ജെ.പി മേഖലാ പ്രസിഡന്റ് കെ. സദാനന്ദൻ തുടങ്ങിയവർ അനുശോചിച്ചു.