ambala
പുന്നപ്ര സ്നേഹപൂർവം ജനകീയ മെഡിക്കൽസ് ഒന്നാം വാർഷികാഘോഷം പഞ്ചായത്ത് പ്രസിഡൻ്റുമാരായ പി.ജി. സൈറസ്, എസ്.ഹാരിസ് എന്നിവർ ചേർന്ന് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ: പുന്നപ്ര സ്നേഹപൂർവം ജനകീയ മെഡിക്കൽസ് ഒന്നാം വാർഷികാഘോഷവും,പഞ്ചായത്ത് പ്രസിഡൻ്റുമാരായ പി.ജി. സൈറസ്, എസ്.ഹാരിസ് എന്നിവർക്ക് സ്വീകരണവുംനല്കി.രണ്ട് പ്രസിഡൻ്റുമാരും ചേർന്ന് കേക്ക് മുറിച്ച് യോഗം ഉദ്ഘാടനം ചെയ്തു.ജനകീയ മെഡിക്കൽസ് പ്രസിഡൻറ് ഹസൻ എം. പൈങ്ങാമഠം അദ്ധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവർത്തന മികവിന് സംഘടന നല്കുന്ന യു. അഹമ്മദ് കബീർ മെമ്മോറിയൽ നാലാമത് അവാർഡ് ശബ്ദ കല ചാരിറ്റബിൾ ട്രസ്റ്റിന് സമർപ്പിച്ചു. എസ്. പ്രഭുകുമാർ, അലിയാർ എം.മാക്കിയിൽ, പുന്നപ്ര മധു, സി.എ.സലീം, എം. ഷീജ, ഷാജി ഗ്രാമദീപം, ഹാറൂൺ റഷീദ്, റജീന നസീർ എന്നിവർ പ്രസംഗിച്ചു.