ആലപ്പുഴ:സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്രൊജക്റ്റിന്റേയും റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രന്റേയും ആഭിമുഖ്യത്തിൽ മിഷൻ ബെറ്റർ ടുമാറോ (എം.ബി.റ്റി) നന്മ ഫൗണ്ടേഷൻ കൊവിഡ്കാല സഹായ പദ്ധതിയിലൂടെ നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്തു.

സാമൂഹ്യ നീതി വകുപ്പ് ട്രാൻസ് ജെൻഡർ ജില്ലാ കോർഡിനേറ്റർ ഹിമ.എസ് .നായർ ആദ്യ സഹായം ഏറ്റുവാങ്ങി.

നന്മ ഫൗണ്ടേഷൻ ജില്ല പ്രസിഡൻറ് തോമസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ രൂപത പി.ആർ.ഒ ഫാ. സേവ്യർ കൂടിയാംശ്ശേരി, നന്മ സ്റ്റേറ്റ് കോർഡിനേറ്റർ അഡ്വ .ജി .മനോജ് കുമാർ ,ജില്ലാ സെക്രട്ടറി ജോൺ ജോസഫ്, മുനിസിപ്പാലിറ്റി വാർഡ് കൗൺസിലറായ അഡ്വ. റിഗോ രാജു, റഹിയാനത്ത്, എലിസബത്ത്, ജെസി തുടങ്ങിയവർ പങ്കെടുത്തു.