munci
സന്നദ്ധ സേവകർക്കുള്ള നഗരസഭയുടെ ആദരം നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: നഗരസഭയുടെ 7 സമൂഹ അടുക്കളകളിൽ നിന്നും പ്രതിദിനം 6000 ത്തോളം കുടുംബങ്ങളിൽ ഭക്ഷണവും ടെലി മെഡിസിൻ യുണിറ്റിൽ നിന്നും മരുന്നും എത്തിച്ചു നൽകിയ 1000 ത്തോളം സന്നദ്ധ സേവകരെയും കുടുംബശ്രീ അംഗങ്ങളെയും നഗരസഭ ആദരിച്ചു. വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എ.ഷാനവാസ്, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ്, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ വിനീത ഹെൽത്ത് ഓഫീസർ ,സമൂഹ അടുക്കളകളുടെ ചുമതലക്കാരായ ഉദ്യോഗസ്ഥർ ,സി.ഡി.എസ് ഭാരവാഹികളായ ലാലി വേണു,സുജാത ധനപാലൻ എന്നിവർ പങ്കെടുത്തു