ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ ടൗൺ കിഴക്ക് 710ാം നമ്പർശാഖയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കുള്ള നോട്ട് ബുക്കുകൾ വിതരണം ചെയ്തു. കെ.എസ്.ബി.സി.ഡി.സി പ്രോജക്ട് അസിസ്റ്റന്റ് സിന്ധു സോമൻ ഉദ്ഘാടനം ചെയ്തു. ശാഖായോഗം വൈസ് പ്രസിഡന്റ് ഷോളി സിദ്ധകുമാർ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി വി.ബാബു, കമ്മിറ്റി അംഗങ്ങൾ, വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.