പൂച്ചാക്കൽ: സംസ്ഥാന സർക്കാരിന്റെ ഒത്താശയോടെ 1000 കോടിയുടെ വനം കൊള്ള നടത്തിയെന്ന് ആരോപിച്ച്, ബി.ജെ.പി പള്ളിപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവിൻ ചുവടിൽ നിന്നും പള്ളിച്ചന്ത വരെ പദയാത്ര നടത്തി. സമാപനയോഗം ജില്ലാ സെക്രട്ടറി വിമൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി. വിജീഷ്, വിജയകുമാർ, ശിവപ്രസാദ്, രാജേഷ് കെ ആർ, അഭിജിത് അശോകൻ, വിനോദ്, ജയൻ തുടങ്ങിയവർ പങ്കെടുത്തു.