അമ്പലപ്പുഴ : അമ്മുമ്മയെ കായലിന്റെ ആഴങ്ങളിൽ നിന്നു രക്ഷിച്ചതിന് രാഷ്ട്രപതിയുടെ ജീവൻ രക്ഷാപതക് അവാർഡ് നേടിയ പുന്നപ്ര സ്വദേശി റോജിൻ റോബർട്ടിനുള്ള (12)സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ജില്ലാ കളക്ടർ എ. അലക്സാണ്ടർ കൈമാറി. 2019 ജനുവരി 27 നാണ് മത്സ്യ തൊഴിലാളിയായ പുന്നപ്ര പുത്തൻപുരയ്ക്കൽ റോബർട്ട് - ജിൻസി ദമ്പതികളുടെ മകൻ റോജിൻ ശക്തമായ ഒഴുക്കുള്ള പൂകൈതയാറിൽ മറിഞ്ഞ കൊതുമ്പു വള്ളത്തിൽ നിന്ന് അമ്മൂമ്മയെ നീന്തി രക്ഷിച്ചത്.