ആലപ്പുഴ: ജില്ലയിൽ കൊവിഡ് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. ഇന്നലെ വരെ 2,00,060 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു മരണം കൂടി സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1004 ആയി.
ജില്ലയിൽ ഇന്നലെ 832 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 7,981ആയി. 9.98 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.