ambala
ഹെൽപ്പ് സന്നദ്ധ കൂട്ടായ്മയുടെ നേതൃത്വത്തിൽ 100 വിദ്ധ്യാർത്ഥികൾക്കായുള്ള പഠനോപകരണ വിതരണം കെ. പി .സി .സി രാഷ്ട്രീയ കാര്യസമിതി അംഗം അഡ്വ: എം ലിജു നിർവ്വഹിക്കുന്നു

അമ്പലപ്പുഴ : ഹെൽപ്പ് സന്നദ്ധ കൂട്ടായ്മയുടെ നേതൃത്വത്തിൽ 100 വിദ്യാർത്ഥികൾക്കായുള്ള പഠനോപകരണ വിതരണം കെ. പി .സി .സി രാഷ്ട്രീയ കാര്യസമിതി അംഗം അഡ്വ: എം ലിജു നിർവ്വഹിച്ചു. ഹുസൈൻ പള്ളിപ്പറമ്പിൽ ഏറ്റുവാങ്ങി. ഹെൽപ്പ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കൊല്ലംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് സഹദേവൻ സ്വാഗതം പറഞ്ഞു .വാർഡ് മെമ്പർ സീന ടീച്ചർ, അഡ്വ. ധന്യ ബാബു, ഇജാസ്, നജീഫ്, സൈനു, ഫൈസൽ, ഷാജി, അനസ്, എന്നിവർ പ്രസംഗിച്ചു.