ആലപ്പുഴ: കർഷകന് സമൂഹത്തിൽ അന്തസായി ജീവിക്കുന്നതിന് വരുമാനം വർദ്ധിപ്പിക്കാനുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. കേരള കാർഷിക സർവകലാശാല നടപ്പാക്കുന്ന 'തിരുവാതിര ഞാറ്റുവേല കാർഷിക സർവകലാശാലക്കൊപ്പം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

മുഹമ്മ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി. റെജി അധ്യക്ഷത വഹിച്ചു. കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോ.ആർ. ചന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്തംഗം വി. ഉത്തമൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ. ശ്രീരേഖ, സർവകലാശാല രജിസ്ട്രാർ ഡോ. എ. സക്കീർ ഹുസൈൻ, സർവകലാശാല എക്സ്റ്റൻഷൻ ഡയറക്ടർ ഡോ. ജിജു പി. അലക്സ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി.സി. ഷീന, കർഷക പ്രതിനിധി ഡി. ഷാജി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പൊതുപ്രവർത്തകർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.