കായംകുളം : കെ.ടി.ഡി.സി.യുടെ ഹോട്ടലുകളിൽ കയറാതെ യാത്രക്കാർക്ക് വാഹനത്തിൽ തന്നെ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമായ ഇൻകാർ ഡൈനിംഗ് തുടങ്ങി. കൃഷ്ണപുരം ആഹാർ റസ്റ്റോറന്റിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് പദ്ധതി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ യു.പ്രതിഭ എം.എൽ.എ., കെ.ടി.ഡി.സി.മാനേജിങ് ഡയറക്ടർ വി.ആർ.കൃഷ്ണതേജ, നഗരസഭ ചെയർപേഴ്‌സൺ പി.ശശികല എന്നിവർ പങ്കെടുത്തു.