ഹരിപ്പാട്: പ്രവാസി കോൺഗ്രസ് ഹരിപ്പാട് നിയോജക മണ്ഡലം കമ്മി​റ്റി പാചക-വാതക-ഇന്ധനവില വർദ്ധനവിനെതിരെ പ്രതിഷേധിച്ചു. ഹരിപ്പാട് പെട്രോൾ പമ്പിന് സമീപം നടന്ന പ്രതിഷേധ സംഗമം ഡി.സി.സി വൈസ് പ്രസിഡന്റ് ജോൺതോമസ് ഉദ്ഘാടനം ചെയ്തു. കെ.ആർ.രാജൻ അദ്ധ്യക്ഷത വഹിച്ചു. പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പുതുശേരിൽ രാധാകൃഷ്ണൻ, പ്രവാസി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ആർ.മോഹനൻപിള്ള, ഡി.സി.സി അംഗം ജി സുരേഷ്, രഷീദ് കരുവാറ്റ, ടി​.ജഗി ചിങ്ങോലി തുടങ്ങിയവർ സംസാരിച്ചു.