മാവേലിക്കര: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബ്യൂട്ടീപാർലറുകൾ പൂർണ്ണ തോതിൽ തുറന്ന് പ്രവർത്തിപ്പിക്കുവാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കേരള ബ്യൂട്ടീഷ്യൻസ് അസോസിയേൻ ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര താലൂക്ക് ഓഫീസിന് മുൻപിൽ നിൽപ്പ് സമരം നടത്തി. സംഘടനാ സംസ്ഥാന ജനറൽ സെക്രട്ടറി അംബിക വിജയൻ നിൽപ്പ് സമരം ഉദ്ഘാടനം ചെയ്തു. വസ്ഥകൾ പാലിച്ച് സ്ഥാപനങ്ങൾ പൂർണ്ണ തോതിൽ തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അംബികാ വിജയൻ പറഞ്ഞു. ജില്ലാ സെക്രട്ടറി സൂസൻ.എസ്.ജോസഫ് അധ്യക്ഷയായി. രജനി ബൈജു, ലീന സാബു, ജസി ഷാജി, ദുർഗ്ഗ സുരേഷ്, മിനി ജോസഫ്, സുമാ പീതാംബരൻ എന്നിവർ പങ്കെടുത്തു.