എടത്വ : എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയനിൽ ശാഖകൾ തോറും സ്ത്രീധനവിരുദ്ധ യോഗങ്ങൾ നടന്നു. 40 ശാഖകളിലെ 200 കേന്ദ്രങ്ങളിലാണ് ജ്വാല തെളിയിച്ച് യോഗങ്ങൾ നടത്തിയത്. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റ നിർദ്ദേശപ്രകാരം ജില്ലകൾതോറും നടന്നു വരുന്ന സ്ത്രീധന വിരുദ്ധ കാമ്പയിന്റെ ഭാഗമായിട്ടാണ് കുട്ടനാട് സൗത്ത് യൂണിയൻ യോഗം സംഘടിപ്പിച്ചത്. യൂണിയൻ തല ഉദ്ഘാടനം എടത്വ യൂണിയൻ ഓഫീസിന് മുൻവശം യൂണിയൻ കൺവീനർ അഡ്വ.പി സു പ്രമോദം ഉദ്ഘാടനം ചെയ്തു . സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെതിരെ ബോധവൽക്കരണം നടത്തുക, പീഡനങ്ങൾക്ക് ഇരയാകുന്നവർക്ക് നിയമ സഹായം നൽകുക തുടങ്ങിയ ലക്ഷ്യങ്ങൾക്കായി ശാഖകൾ തോറും അഞ്ചുപേരടങ്ങുന്ന വിദഗ്ദ്ധസമിതി പ്രവർത്തനമാരംഭിച്ചു . ശാഖകൾ തോറും വിവാഹപൂർവ്വ കൗൺസിലിംഗ് നടത്തുന്നതിനും തീരുമാനിച്ചു. യൂണിയൻ ജോയിന്റ് കൺവീനർ എ.ജി. സുഭാഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം വി.പി സജീന്ദ്ര ബാബു, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സനൽകുമാർ, സെക്രട്ടറി വികാസ് വി.ദേവൻ, ശ്രീലാൽ , ജയമ്മ തുടങ്ങിയവർ പങ്കെടുത്തു