മാവേലിക്കര: ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റും സി.പി.എം മാവേലിക്കര ഏരിയ സെന്റർ അംഗവുമായ സി.സുധാകരക്കുറുപ്പിനെ മരണത്തിന്റെ വക്കോളം എത്തിച്ച ബി.ജെ.പി നേതാക്കൾക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് സി.പി.എം മാവേലിക്കര ഏരിയ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നിരവധി രോഗങ്ങൾക്ക് മരുന്നു കഴിച്ചുവരുന്ന പ്രസിഡന്റിനെ ഭക്ഷണവും മരുന്നും പോലും കഴിക്കാൻ അനുവദിക്കാതെ നടത്തിയ കൈയേറ്റ ശ്രമവും സമരവും തികച്ചും മനുഷ്യത്വരഹിതവും ജനാധിപത്യവിരുദ്ധവുമാണ്. സുധാകരക്കുറുപ്പിനെ കൊലപ്പെടുത്താൻ ശ്രമിച്ച ബി.ജെ.പി ക്രിമിനലുകൾക്കെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും അതിക്രമത്തിനെതി​രെ പ്രതിഷേധം ഉയർത്തികൊണ്ടുവരുമെന്നും പറഞ്ഞു.