ചാരുംമൂട്: ജോയിന്റ് കൗൺസിൽ അംഗ സംഘടനയായ കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ (കെ.എൽ.ഐ.യു) സൗജന്യ കാലിത്തീറ്റ വിതരണം നടത്തുന്നു. കൊവിഡ് മഹാമാരിയിൽ ദുരിതം പേറുന്ന ക്ഷീരകർഷകർക്കാണ് സഹായം ലഭിക്കുന്നത്. ഓരോ പഞ്ചായത്തിലും അഞ്ച് പേർക്ക് വീതം കാലിത്തീറ്റ വിതരണം ചെയ്യും. സഹായ പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം താമരക്കുളം കൊട്ടയ്ക്കാട്ടുശേരി ക്ഷീരസംഘത്തിൽ വച്ച് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി നിർവ്വഹിച്ചു.
സംഘടന ജില്ലാ സെക്രട്ടറി എം.നസറുദീൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ദീപക്, ജോയിന്റ് കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി പ്രമോദ്, കെ.എൽ.ഐ.യു സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്.റഹീം, ക്ഷീര സംഘം പ്രസിഡന്റ് ഡി.രാജൻ, സെക്രട്ടറി പ്രസന്നൻ, ഉദയകുമാർ, ഹലീമ, ഷീബാ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.