മാവേലിക്കര: നഗരസഭയുടെ നേതൃത്വത്തിലുള്ള വാക്‌സിൻ സെന്റർ ഗവ.ടി.ടി.ഐ സ്‌കൂളിൽ പ്രവർത്തനം ആരംഭിച്ചു. നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ ലളിത രവീന്ദ്രനാഥ് അദ്ധ്യക്ഷയായി. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ സജീവ് പ്രായിക്കര മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻമാരായ അനി വർഗീസ്, ഉമയമ്മ വിജയകുമാർ, കൗൺസിലർമാരായ കെ.ഗോപൻ, എച്ച്.മേഘനാഥ്, ആർ.രേഷ്മ, ലതാമുരുകൻ, കൃഷ്ണകുമാരി, വിമല കോമളൻ, തോമസ് മാത്യു, മനസ് രാജപ്പൻ, മുൻസിപ്പൽ സെക്രട്ടറി എ.എം.മുംതാസ്, ഡോ.ഫൈസൽ, ഹെൽത്ത് സൂപ്പർവൈസർ ദിലീപ്കുമാർ, ജെ. എച്ച്.ഐമാരായ വിനോദ്, സുനിൽകുമാർ, സ്മിത, അശ്വതി എന്നിവർ പങ്കെടുത്തു. ജില്ലാ ആശുപത്രി ആരോഗ്യ വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് വാക്‌സിനേഷൻ.