ചാരുംമൂട്: ചുനക്കര ഗവ.എച്ച് എസ്.എസിൽ എച്ച്.എസ് യു.പി വിഭാഗത്തിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത 16 വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ വിതരണം ചെയ്തു. സ്കൂൾ അദ്ധ്യാപകർ, പൂർവ അദ്ധ്യാപകർ,പൂർവ വിദ്യാർത്ഥികൾ, അഭ്യുദയ കാംക്ഷികൾ എന്നിവരുടെ സഹായത്തോടെയാണ് ഫോൺ ലഭ്യമാക്കിയത്. എം.എസ്.അരുൺകുമാർ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ആർ.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണൻ ,ബ്ലോക്ക് പഞ്ചായത്തംഗം പ്രസന്ന, പഞ്ചായത്തംഗങ്ങളായ അനു, ജയലക്ഷ്മി, പ്രിൻസിപ്പൽ പൊന്നമ്മ, ഹെഡ്മിസ്ട്രസ് ഇൻചാർജ് ടെസി അന്നതോമസ്, എം.എം.മധു, രേഖാ കുമാരി എന്നിവർ സംസാരിച്ചു.