മാവേലിക്കര: ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ കൊവിഡ് വാക്‌സിൻ വിതരണത്തിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ചെട്ടികുളങ്ങര സൗത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെട്ടികുളങ്ങര പ്രാഥമീക ആരോഗ്യകേന്ദ്രത്തിൽ ധർണ്ണ നടത്തി. ഡി.സി.സി സെക്രട്ടറി അലക്സ് മാത്യു ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ.വിജയകുമാർ അധ്യക്ഷനായി. ജോൺ കെ.മാത്യു, മധു വഞ്ചിലേത്ത്, സുരേഷ് തട്ടാവഴി, തമ്പി വർഗീസ്, ജയശ്രീ ഓമനക്കുട്ടൻ, ശരണ്യ അഭിലാഷ്, സുരേഷ് കാട്ടുവള്ളി, ഹരി നടയ്ക്കാവ്, ജി.ശ്രീകുമാർ, വേണു, ബി.രാജഗോപാൽ, പ്രസാദ്, പി.ബി.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.