sree
ശ്രീനിവാസൻ

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ റവന്യൂ ജില്ലകൾ
ഉൾക്കൊള്ളുന്ന റോട്ടറി ഡിസ്ട്രിക്ട് 3211 ന്റെ ഡിസ്റ്റിക്ട് ഗവർണറായി
ശ്രീനിവാസൻ സ്ഥാനമേറ്റെടുത്തു.

റോട്ടറി വരും വർഷം 'നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക്' എന്ന ഉദ്ദേശത്തോടെ
'എന്റെ ഗ്രാമം' എന്ന പദ്ധതിയ്ക്ക് ഊന്നൽ നൽകും. 'ഒരു ക്ലബ്ബ് ഒരു ഗ്രാമം' എന്ന
നിലയിൽ വരുംവർഷം 150 ഗ്രാമങ്ങൾ
ഏറ്റെടുക്കും.

'പെൺകുട്ടികളുടെ ശാക്തീകരണം' എന്ന പദ്ധതിയുടെ ഭാഗമായി പെൺകുട്ടികൾക്ക്
വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നതിന് മൊബൈൽ ഫോൺ, കമ്പ്യൂട്ടർ,സ്‌കൂളിൽ
പോകുന്നതിനു വേണ്ടി സൈക്കിൾ എന്നിവ എത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് മുൻഗണന
നൽകും. ഈ വർഷം 34 വെന്റിലേറ്റർ സർക്കാർ
ആശുപ്രതികളിലേക്ക് നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്
കൊല്ലം ആശ്രമം സ്വദേശിയായ കെ. ശ്രീനിവാസൻ രാജരാജേശ്വരി
ആൻഡ് കമ്പനിയുടെ ചെയർമാൻ കൂടിയാണ്. ഒരു വർഷത്തേക്കാണ്
അദ്ദേഹത്തിന്റെ ഈ സ്ഥാനലബ്ദി. അദ്ദേഹത്തിനോടൊപ്പം ഡിസ്ട്രിക്ട് ഭാരവാഹിക
ളായ കെ.എസ് ശശികുമാർ ട്രെയ്നറായും, ശിരീഷ് കേശവൻ വൈസ് ഗവർണ
റായും, അഡ്വ. ഹരികുമാർ സെക്രട്ടറി ജനറലായും, അഡ്വ. കെ.ജെ രാജീവ് ചീഫ് ഓർഗ
നൈസറായും, റിനു വി.എസ് ചീഫ് ജനറൽ കോ ഓർഡിനേറ്ററായും സ്ഥാനമേറ്റെടു
ത്തു.