adaram
ആലപ്പി ബീച്ച് ക്ലബും നവാസ് ഫൗണ്ടേഷനും സംയുക്തമായി ഡോക്ടർമാരെ ആദരി​ച്ചപ്പോൾ

ആലപ്പുഴ : ജില്ലയിൽ കൊവിഡ് പ്രതിരോധരംഗത്ത് നിസ്തുലമായ സേവനം കാഴ്ച്ചവച്ച പ്രൊഫ. ബി.പദ്മകുമാർ, മെഡിക്കൽകോളേജ് കോവിഡ് നോഡൽ ഓഫിസർ ഡോ.ജൂബി ജോൺ, നാഷണൽ ഹെൽത്ത്‌ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. രാധാകൃഷ്ണൻ എന്നിവരെ ആലപ്പി ബീച്ച് ക്ലബും നവാസ് ഫൗണ്ടേഷനും സംയുക്തമായി ആദരി​ച്ചു. യോഗത്തിൽ ജോസി ആലപ്പുഴ അധ്യക്ഷനായി,നവാസ് ഫൗണ്ടേഷൻ ചെയർമാൻ വി.ജി. വിഷ്ണു ഉദ്ഘാടനം നിർവഹിച്ചു.. എ.ബി.സി ഭാരവാഹികളായ സുജാത് കാസിം, ആനന്ദ്ബാബു , ബിനു ശങ്കർ, സി.ടി. സോജി,പ്രദീപ്‌ കുമാർ, നവാസ് ബഷീർ, ബാബു അത്തിപൊഴി, മനോജ്‌ വർഗീസ്‌, സന്തോഷ്‌ കുമാർ, തൃപ്തികുമാർ തുടങ്ങിയവർ പങ്കെടുത്തു.