കുട്ടനാട് : നിർദ്ധനരായ മുഴുവൻ വിദാർത്ഥികൾക്കും ഡിജിറ്റൽ പഠന സൗകര്യം സർക്കാർ ഏർപ്പെടുത്തണമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയംഗം കെ.ഗോപകുമാർ ആവശ്യപ്പെട്ടു. കെ.പി.എസ്.ടി.എ കുട്ടനാട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഡി.ഇ.ഒ ഓഫീസ് പടിയ്ക്കൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗോപകുമാർ. പ്രസിഡൻറ് ജോബ് കെ.എം അദ്ധ്യക്ഷത വഹിച്ചു. സജി കരുമാടി , ബിനു കുര്യാക്കോസ്, മെർലി തോമസ്, ബീനാ മേരി ജോസഫ്, മിനി വർഗ്ഗീസ്, റോസിലി കുഞ്ചെറിയ തുടങ്ങിയവർ പ്രസംഗിച്ചു.