മാവേലിക്കര: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് ബാലസംഘം. പദ്ധതിയുടെ മാവേലിക്കര ഏരിയാതല ഉദ്ഘാടനം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹൻകുമാർ നിർവ്വഹിച്ചു. ശശികുമാർ ശാസ്താംകുളങ്ങര അധ്യക്ഷനായി. ബാലസംഘം ഏരിയ എക്സിക്യൂട്ടീവംഗം ആർ.ഭാസ്‌കരൻ, ജില്ലാ കമ്മിറ്റിയംഗം സുരേന്ദ്രകുമാർ, എൻ.ദേവിക, പി.അജിത്ത്, പ്രൊഫ.ടി.എം സുകുമാരബാബു, സോമശർമ, സുരേഷ്ബാബു, അഡ്വ.ശ്രീപ്രിയ, ഗോപിനാഥപിള്ള, സന്ദീപ് ശിവരാമൻ, ബിനു എന്നിവർ പങ്കെടുത്തു. ഏരിയ സെക്രട്ടറി അഭിരാം സ്വാഗതം പറഞ്ഞു.