hdj
സരസ്വതീദേവി


ഹരിപ്പാട്: പിലാപ്പുഴ കൊട്ടയ്ക്കാട്ട് ശിവശൈലത്തിൽ രവീന്ദ്രന്റെ ഭാര്യ സരസ്വതീദേവിയെ (58) തറവാട്ടുവീടായ കൊട്ടയ്ക്കാട്ട് വാലിൽ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ 9ഓടെയാണ് സംഭവം.

രവീന്ദ്രൻ സൗദിയിലാണ്. ഇളയ സഹോദരൻ ഉണ്ണിക്കൃഷ്ണനൊപ്പമായിരുന്നു താമസം. എല്ലാ ദിവസവും രാവിലെ 7.30 ഓടെ ഉണ്ണിക്കൃഷ്ണനെ വിളിച്ചുണർത്തി കാപ്പി നൽകുന്നതായിരുന്നു പതിവ്. 9 ആയിട്ടും സഹോദരിയെ കാണാതിരുന്നതിനാൽ മുറി തള്ളിത്തുറന്നു നോക്കിയപ്പോൾ ചലനമറ്റു കിടക്കുന്നതാണ് കണ്ടത്. ഉടൻതന്നെ അയൽവാസികളെ വിവരമറിയിക്കുകയും ആംബുലൻസ് വരുത്തി ഹരിപ്പാട് ഗവ.ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിക്കുകയും ചെയ്തു.ഹരിപ്പാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഇന്ന് കൊവിഡ് പരിശോധനയ്ക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്‌കാരം പിന്നീട്. മകൻ: രാജീവ് (ദുബായ്).മരുമകൾ: വീണ.