മാന്നാർ: ചെന്നിത്തല പഞ്ചായത്ത് 1227-ാം നമ്പർ റസിഡന്റ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം 24ന് നടക്കും. സ്വാഗത സംഘം രൂപീകരണ യോഗം സി.പി.എം ഏരിയാ സെക്രട്ടറി പ്രൊഫ. പി.ഡി.ശശിധരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കലാധരൻ അദ്ധ്യക്ഷനായി. കെ.നാരായണപിള്ള, ജില്ലാ പഞ്ചായത്തംഗം ജി.ആതിര, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.സുകുമാരി, പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, ഉമാ താരാനാഥ്, പ്രവീൺ കാരാഴ്മ, ആർ.സഞ്ജീവൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികളായി കെ.കലാധരൻ (ചെയർമാൻ), പി.ബാലചന്ദ്രൻ നായർ, ആർ.സഞ്ജീവൻ (വൈസ് ചെയർമാൻമാർ), അജിതകുമാരി (സെക്രട്ടറി), കെ.നാരായണപിള്ള, ഡി.ഫിലേന്ദ്രൻ (ജോയിൻ്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.