അരൂർ: എം.ജി.സർവകലാശാല ത്രിവത്സര എൽ.എൽ.ബി. പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ എരമല്ലൂർ സ്വദേശി പി. കെ.പൗർണമിയെ കെ.പി.എം.എസ്. അരൂർ യൂണിയന്റെ നേതൃത്വത്തിൽ ആദരിച്ചു. ഉപഹാരവും നൽകി. യൂണിയൻ പ്രസിഡൻറ് കെ.പി.മധു, സെക്രട്ടറി ജനേഷ്, പി.ആർ.ജയൻ, പി.സി.മണി, സരള ഗംഗാധരൻ, കെ.എസ്. ലെനിൻ എന്നിവർ പങ്കെടുത്തു