മാവേലിക്കര: തെക്കേക്കര തടത്തിലാൽ വാർഡിൽ വീടിന് നേരേ ആക്രമണം. തടത്തിലാൽ ഇലവങ്കശ്ശേരിൽ ഓമനക്കുട്ടൻ പിള്ളയുടെ വീടിന് നേരേ ചൊവ്വാഴ്ച പുലർച്ചെയാണ് സാമൂഹ്യവിരുദ്ധ ആക്രമണം ഉണ്ടായത്. വിടിന്റെ ജനൽ ചില്ലുകൾ മുഴുവൻ അടിച്ചു തകർത്തു. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ വിവിധ ഭാഗങ്ങളും തകർത്തിട്ടുണ്ട്. സംഭവ സമയം ഓമനക്കുട്ടനും ഭാര്യയും കുട്ടികളും പ്രായമായ മാതാവും വീട്ടിലുണ്ടായിരുന്നു. അയൽവാസിയാണ് ആക്രമണം നടത്തിയതെന്ന് ഇയാൾ കുറത്തികാട് പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്തു.