പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് എട്ടാം വാർഡിലെ കാഞ്ചനയ്ക്കുള്ള ചികിത്സാസഹായനിധി സേവാഭാരതി പാണാവള്ളി പഞ്ചായത്ത് സമിതി വൈസ് പ്രസിഡന്റ് അനിൽകുമാർ കൈമാറി. ആർ.എസ്.എസ് പാണാവള്ളി ഖണ്ഡ് ബൗദ്ധിക് പ്രമുഖ് വിനീത്, സേവാ പ്രമുഖ് സി. ആർ ജയൻ, പഞ്ചായത്ത് അംഗങ്ങളായ ലീന ബാബു, മിഥുൻലാൽ, യുവമോർച്ച മണ്ഡലം പ്രസിഡന്റ്‌ ഹരിശങ്കർ, സെക്രട്ടറി പ്രശാന്ത്, ട്രഷറർ അഭിലാഷ്, തുടങ്ങിയവർ പങ്കെടുത്തു.