ambala
തകഴി ഗവ: ആശുപത്രിയോട് സർക്കർ കാട്ടുന്ന അവഗണനക്കെതിരെ ദേശീയ മനുഷ്യാവകാശ സമിതിയുടെ നേതൃത്വത്തിൽ നിൽപ്പു സമരം നടത്തുന്നു

അമ്പലപ്പുഴ: തകഴി ഗവ: ആശുപത്രിയോട് സർക്കർ കാട്ടുന്ന അവഗണനക്കെതിരെ ദേശീയ മനുഷ്യാവകാശ സമിതിയുടെ നേതൃത്വത്തിൽ നിൽപ്പു സമരം നടത്തി. പ്രതിദിനം 200 ലധികം രോഗികൾ ഒ.പിയിലെത്തുന്ന ഈ ആശുപത്രിയിൽ നിലവിൽ ഒരു ഡോക്ടർമാത്രമാണുള്ളത്.പല ജീവൻ രക്ഷാമരുന്നുകളും കഴിഞ്ഞ ഏതാനും മാസക്കാലമായി ഇവിടെ ലഭ്യമല്ല. തകഴി, പടഹാരം, കുന്നുമ്മ തുടങ്ങി നിരവധി പ്രദേശങ്ങളിലെ സാധാരണക്കാർക്ക് ആശ്വാസമാകേണ്ടതാണ് ഈ ആശുപത്രി . ആശുപത്രിയോട് കാട്ടുന്ന അവഗണനക്കെതിരെ ജില്ലാ മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും ഫലമുണ്ടാകാതെ വന്നതോടെയാണ് നിൽപ്പു സമരം നടത്തി പ്രതിഷേധിച്ചത്.ദേശീയ ഉപാധ്യക്ഷ ബി.രാധാമണി നിൽപ്പു സമരം ഉദ്ഘാsനം ചെയ്തു.സമിതി ജില്ലാ സെക്രട്ടറി ചമ്പക്കുളം രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗൾഫ് റിട്ടേൻഡ് ആൻഡ് പ്രവാസി മലയാളി അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.ഉത്തമൻ,തകഴി വികസന സമിതി പ്രസിഡന്റ് കരുമാടി മോഹനൻ, തകഴി മുക്തി റസിഡൻസ് അസോസിയേഷൻ ഭാരവാഹി അനിൽ തകഴി, ജയശ്രീ മോഹനൻ എന്നിവർ സമരത്തിൽ പങ്കെടുത്തു.