ഹരിപ്പാട്: വിദേശ മദ്യവില്പനക്കിടെ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ചേപ്പാട് ഏവൂർ വടക്ക് ഭാഗത്ത് വാതല്ലൂർ കിഴക്കതിൽ വീട്ടിൽ രാജേഷിനെ (43) ആണ് ഹരിപ്പാട് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റിവ് ഓഫീസർ കെ.അംബികേശന്റെ നേതൃത്വത്തിൽ വാതല്ലൂർ ജംഗ്ഷന് സമീപം മദ്യവില്പന നടത്തുന്നതിനിടയിൽ പിടികൂടിയത്. ഇയാളിൽ നിന്ന് 2.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കണ്ടെടുത്തു. റെയ്ഡിൽ പ്രിവന്റിവ് ഓഫീസർ അബ്ദുൾ ഷുക്കൂർ, സിവിൽ എക്സൈസ് ഓഫീസർമാരായ ആർ. ശ്രീജിത്ത്, സി.റെനീഷ്, സി.സുഭാഷ് എന്നിവർ പങ്കെടുത്തു.