മാവേലിക്കര- എസ്.ബി.ഐ ദിനാഘോഷത്തിന്റെ ഭാഗമായി ഫലവൃക്ഷത്തൈ നട്ടു. കുട്ടമ്പേരൂർ ആറിന്റെ കരയിൽ എസ്.ബി.ഐ റീജണൽ മാനേജർ വിനോദ്.ജെ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ്.ബി.ഐ ചീഫ് മാനേജർ രാജേഷ് കുറുപ്പ്, റീജണൽ സെക്രട്ടറി ശാംജി.എം. അഡ്വ.അനിൽ വിളയിൽ, ഗ്രാമപഞ്ചായത്ത് അംഗം ജി.മോഹനൻ, സനൽ കുമാർ എന്നിവർ പങ്കെടുത്തു.