മാവേലിക്കര: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി എസ്.ടി.എ മാവേലിക്കര വിദ്യാഭ്യാസ ജില്ലാ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. സംസ്ഥാന സെക്രട്ടറി ബി.ബിജു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.എൻ.അശോക് കുമാർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.രഘുകുമാർ, മിനി മാത്യു, സംസ്ഥാന കൗൺസിലർമാരായ ബി.രാധാകൃഷ്ണൻ, എസ്.അമ്പിളി, ഹയർ സെക്കൻഡറി സെൽ സംസ്ഥാന ചെയർമാൻ വർഗീസ് പോത്തൻ, റവന്യൂ ജില്ലാ ഭാരവാഹികളായ ടി.ജെ.കൃഷ്ണകുമാർ, രാജീവ് കണ്ടല്ലൂർ, വിദ്യാഭാസ ജില്ലാ സെക്രട്ടറി പ്രമോദ് ജേക്കബ്, സബ് ജില്ലാ ഭാരവാഹികളായ എം.രവി കൃഷ്ണൻ, വി.എൽ.ആന്റണി, കെ.ശ്യാംകുമാർ തുടങ്ങിയവർ സംസാരിച്ചു.